25 കോടി രഞ്ജിതയുടെ കൈയിൽ നിന്നും വഴുതി പ്പോയത് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍്റെ തിരുവോണം ബമ്ബര്‍ സ്വന്തമാക്കിയ അനൂപിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ കേരളം ആഘോഷിക്കുന്നത്.
എന്നാല്‍ ഭാഗ്യദേവത കൈയില്‍ നിന്നും വഴുതിപ്പോയ ഒരാളുടെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കുടപ്പനക്കുന്ന് സ്വദേശിനിയായ രഞ്ജിത. രഞ്ജിതയുടെ കെെയില്‍ വന്ന ഒന്നാം സമ്മാന ഭാഗ്യമാണ് വഴുതിപ്പോയത്. എന്നാല്‍ സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം രൂപ ലഭിക്കുകയും ചെയ്തു. അതേസമയം സമാശ്വാസ സമ്മാന നേട്ടത്തിലും സന്തോഷവതിയാണ് രഞ്ജിത. ഒന്നാം സമ്മാനം തന്‍്റെ കെെവിട്ടുപോയതിന്‍്റെ വിഷമങ്ങളൊന്നും രഞ്ജിതയ്ക്കില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
കിഴക്കേക്കോട്ടയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്നുമാണ് രഞ്ജിത ടിക്കറ്റ് എടുത്തത്. കിഴക്കേക്കോട്ട എസ്︋പി ഫോര്‍ട്ട് ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനായി ജോലി ചെയ്തു വരികയാണ് അവര്‍. ബംപര്‍ നറുക്കെടുപ്പ് നടക്കുന്നതിന്‍്റെ തലേദിവസം സഹോദരിയാണ് രഞ്ജിതയോട് ഓണം ബംപര്‍ ടിക്കറ്റ് എടുക്കുന്ന കാര്യം പറഞ്ഞത്. ഇതുവരെ ടിക്കറ്റ് എടുത്തിരുന്നില്ല. സഹോദരിയുടെ വാക്ക് കേട്ട് ഭാഗ്യം പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെയാണ് കിഴക്കേക്കോട്ട ഭഗവതി ഏജന്‍സിയിലെത്തിയത്. അവിടെവച്ച് ടിക്കറ്റുകള്‍ തിരഞ്ഞെടുക്കുന്നതിനിടയിലാണ് ഒരേപോലുള്ള രണ്ടു നമ്ബരുകള്‍ കണ്ണില്‍പ്പെട്ടത്. രണ്ടു ടിക്കറ്റും രഞ്ജിത കെെയിലെടുക്കുകയായിരുന്നു.
ഒരേപോലുള്ള രണ്ടു നമ്ബരുകള്‍ കണ്ടപ്പോള്‍ കള്ള ടിക്കറ്റാണെന്നാണ് ആദ്യം കരുതിയതെന്നും രഞ്ജിത പറയുന്നു. എന്നാല്‍ പിന്നീട മനസ്സിലായി രണ്ടും രണ്ട് സീരീസ് ആണെന്ന്. അതോടെ അതിലൊന്ന് തിരഞ്ഞെടുക്കുകയായിരുന്നു. ഇത്തവണ ഒന്നാം സമ്മാനമടിച്ച ടിക്കറ്റ് താഴെ വച്ചിട്ട് അതേ നമ്ബരുള്ള രണ്ടാമത്തെ ടിക്കറ്റ് രഞ്ജിത എടുത്ത് പണം നല്‍കുകയായിരുന്നു.
പിറ്റേന്ന് ലോട്ടറി ഫലം വന്നപ്പോഴാണ് താന്‍ എടുത്ത് തിരിച്ചു വച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് മനസ്സിലായത്. പക്ഷേ തനിക്കു വിഷമം തോന്നുന്നില്ലെന്നും രഞ്ജിത ഇന്ത്യടുഡേയോട് പറഞ്ഞു. താന്‍ സമാശ്വാസ സമ്മാനം പോലും പ്രതീക്ഷിച്ചിരുന്നില്ല. അപ്രതീക്ഷിതമായാണ് അഞ്ചു ലക്ഷം സമ്മാനം ലഭിച്ചത്. അതുതന്നെ പ്രതീക്ഷിക്കാതെ ലഭിച്ച ഭാഗ്യമായതിനാല്‍ അതില്‍ സംതൃപ്തയാണെന്നും രഞ്ജിത പറഞ്ഞു. ലോട്ടറി ടിക്കറ്റ് ഇന്ന് ഭാഗ്യക്കുറി ഡയറക്ടറേറ്റിനു രഞ്ജിത കെെമാറി. നികുതി കഴിച്ച് മൂന്നര ലക്ഷം രൂപ രഞ്ജിതയ്ക്ക് ലഭിക്കും.
തിരുവനന്തപുരം എസ്︋പി ഫോര്‍ട്ട് ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനായി ജോലി നോക്കുകയാണ് രഞ്ജിത. ഭര്‍ത്താവും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളുമടങ്ങുന്നതാണ് കുടുംബം. സഹോദരിയുടെ പ്രചാദനത്തിലൂടെയാണ് താന്‍ ഓണം ബംപര്‍ ടിക്കറ്റ് എടുത്തതെന്നും രഞ്ജിത വ്യക്തമാക്കിയിരുന്നു
പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് എടുത്ത TJ 750605 നമ്ബറിനാണ് ലോട്ടറി അടിച്ചത്. 30 വയസ്സുള്ള അനൂപ് ഓട്ടോ ഡ്രൈവറാണ്. വീട്ടില്‍ ഭാര്യയും കുട്ടിയും അമ്മയുമാണുള്ളത്. ഇന്നലെ രാത്രിയാണ് പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് എടുത്തത്. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കഴിച്ച് കിട്ടുക 15.75 കോടിയാണ്. അഞ്ചുകോടി രൂപയാണ് രണ്ടാംസമ്മാനം. മൂന്നാംസമ്മാനം ഒരു കോടി രൂപ വീതം പത്തുപേര്‍ക്ക്. 90 പേര്‍ക്ക് നാലാംസമ്മാനമായി ഒരുലക്ഷം രൂപ വീതവും ലഭിക്കും. ആകെ 126 കോടി രൂപയാണ് ഇത്തവണ സമ്മാനമായി നല്‍കുന്നത്.