പ്രധാന വാര്‍ത്തകള്‍
സിദ്ദീഖ് കാപ്പന് ജാമ്യം നില്‍ക്കാന്‍ സന്നദ്ധതയറിയിച്ച് ലഖ്നൗ സർവകലാശാല മുന്‍ വി.സി
ന്യൂഡല്‍ഹി: ഹത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം നിൽക്കാൻ തയ്യാറായി ലഖ്നൗ സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫസർ രൂപ് രേഖ വർമ്മ.
രണ്ട് വർഷം മുമ്പാണ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്ന് യു.എ.പി.എ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കാപ്പനെ ജയിലിലടക്കുകയായിരുന്നു. കേസിൽ അടുത്തിടെ സുപ്രീം കോടതി സിദ്ദിഖ് കാപ്പന് ജാമ്യം നൽകിയെങ്കിലും ഇഡി കേസിനെ തുടർന്ന് ജയിലിൽ തുടരുകയാണ്.