അടിമാലി-കുമളി ദേശീയപാതയോരത്ത് സംരക്ഷണഭിത്തി നിര്‍മിക്കാന്‍ നടപടിയില്ല


ചെറുതോണി: നാലുവര്‍ഷം മുമ്ബ് ഇടിഞ്ഞുപോയ അടിമാലി-കുമളി ദേശീയപാതയോരത്ത് സംരക്ഷണഭിത്തി നിര്‍മിക്കാന്‍ നടപടിയില്ല.
2018 ലെ പ്രളയത്തിലാണ് ദേശീയപാതയുടെ പനംകൂട്ടി പവര്‍ഹൗസിന് സമീപത്തെ 50 മീറ്ററോളം ദൂരം ഇടിഞ്ഞുവീണത്.
പ്രദേശത്ത് വലിയ അപകടസാധ്യത നിലനില്‍ക്കുന്നതായി നാട്ടുകാര്‍ പറയുന്നു. 2018 ലെ പ്രളയകാലത്ത് ചെറുതോണി ഡാം തുറന്നുവിട്ടതിനെ തുടര്‍ന്നാണ് ദേശിയപാത ഇടിഞ്ഞുപോയത്. വീതി കുറവുള്ള ഈ ഭാഗത്ത് അപകടങ്ങള്‍ തലനാരിഴക്കാണ് ഒഴിവായി പോകുന്നത്. വഴി പരിചിതമല്ലാതെത്തുന്ന വാഹനയാത്രികര്‍ രാത്രികാലങ്ങളില്‍ പ്രദേശത്ത് അപകടത്തില്‍പ്പെടാനുള്ള സാധ്യയുണ്ട്. രണ്ടു വാഹനങ്ങള്‍ക്ക് ഒരേസമയം മറികടന്നു പോകാനുള്ള വീതി റോഡിനില്ല. ദിനംപ്രതി നൂറു കണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതയില്‍ റോഡിന്റെ സംരക്ഷണ ഭിത്തി പുനര്‍നിര്‍മിച്ച് വാഹനയാത്രികര്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു