നേര്യമംഗലം-പനംകുട്ടി പാതയിലെ ഈറ്റക്കാടുകള്‍ വാഹനയാത്രികര്‍ക്ക് ഭീഷണിയാകുന്നു

ചെറുതോണി: നേര്യമംഗലം-പനംകുട്ടി പാതയിലെ ഈറ്റക്കാടുകള്‍ വാഹനയാത്രികര്‍ക്ക് ഭീഷണിയാകുന്നു.
റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ഈറ്റകള്‍ തട്ടി ബസുകളിലും ഇരുചക്ര വാഹനങ്ങളിലും യാത്ര ചെയ്യുന്നവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.
ഇടുക്കി, നേര്യമംഗലം, സംസ്‌ഥാന പാതയില്‍ പനംകുട്ടി മുതല്‍ നേര്യമംഗലം വരെയുള്ള റോഡിന്റെ ഭൂരിഭാഗം മേഖലയും വനപ്രദേശങ്ങളാണ്. വര്‍ഷങ്ങളായി ഇത്തരത്തില്‍ ഈറ്റക്കാടുകള്‍ വാഹനയാത്രകള്‍ക്ക് ഭീഷണിയാവുകയും നിരവധി തവണ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്‌തെങ്കിലും കാടുകള്‍ വെട്ടിമാറ്റാന്‍ വനംവകുപ്പ് തയാറാകുന്നില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.
പല സ്‌ഥലങ്ങളിലും ഈറ്റച്ചെടികള്‍ ഡ്രൈവര്‍മാരുടെ കാഴ്‌ച മറയ്‌ക്കുന്നുണ്ട്. വളവുകളില്‍ റോഡുകളിലേക്ക് ചാഞ്ഞുകിടക്കുന്ന ഈറ്റക്കാടുകള്‍ മൂലം എതിരേ വരുന്ന വാഹനങ്ങള്‍ തൊട്ടടുത്തെത്തുമ്ബോള്‍ മാത്രമേ ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ സാധിക്കുന്നുള്ളൂ.
ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നു. ജില്ലാ ഭരണകൂടം വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ഈറ്റക്കാടുകള്‍ വെട്ടിമാറ്റി വാഹന യാത്രികര്‍ക്ക് സുരക്ഷ ഒരുക്കണമെന്ന ആവശ്യം ശക്‌തമായി.