പ്രധാന വാര്‍ത്തകള്‍
ഓണക്കിറ്റില്‍ ഇക്കുറിയും ഏലയ്ക്ക;കര്‍ഷകര്‍ക്ക് പ്രതീക്ഷ


തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സംസ്ഥാന സര്‍കാര്‍ നല്‍കുന്ന ഓണക്കിറ്റില്‍ ഇക്കുറിയും 20 ഗ്രാം ഏലയ്ക്കാ കൂടി ഉള്‍പ്പെടുത്തും. മുന്‍ വര്‍ഷത്തെ പോലെ ഏലയ്ക്കാ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ജലവിഭവ വകുപ്പ് മന്ത്രിയും ഇടുക്കി എംഎല്‍എയുമായ റോഷി അഗസ്റ്റിന്‍ ഭഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനിലിനോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഓണക്കിറ്റില്‍ ആദ്യമായി ഏലയ്ക്കാ ഉള്‍പ്പെടുത്തിയത്.
20 ഗ്രാം ഏലയ്ക്കാ ആണ് കിറ്റില്‍ ഉള്‍പ്പെടുത്താന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം ഏലം വിപണിയില്‍ ഉണര്‍വുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 88 ലക്ഷത്തോളം കാര്‍ഡ് ഉടമകള്‍ ആണ് സംസ്ഥാനത്ത് ഉള്ളത്. ഇത്വഴി രണ്ട് ലക്ഷം കിലോയോളം ഏലയ്ക്കാ ആകും സര്‍ക്കാര്‍ ശേഖരിക്കുക.