മുഖ്യമന്ത്രിക്കായി തലസ്ഥാനത്ത് വൻ സുരക്ഷ; നഗരത്തിൽ 380 പൊലീസുകാർ
തിരുവനന്തപുരം: കണ്ണൂരിൽ നിന്ന് മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് കനത്ത പൊലീസ് സുരക്ഷ. സിറ്റി പോലീസ് കമ്മീഷണർക്കാണ് സുരക്ഷാ ചുമതല. ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ 380 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നഗരത്തിലെ എല്ലാ അസിസ്റ്റൻറ് കമ്മീഷണർമാരും സുരക്ഷാ ഡ്യൂട്ടിയിലാണ്.
വിമാനത്താവളം മുതൽ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വരെയുള്ള റോഡിൻറെ ഇരുവശങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പോലീസ് പട്രോളിംഗും ഉണ്ട്. വിമാനത്താവളത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ പുറത്തേക്കുള്ള വഴി ബാരിക്കേഡ് കെട്ടിയിരിക്കുകയാണ്.
നൂറുകണക്കിന് പാർട്ടി പ്രവർത്തകരാണ് മുഖ്യമന്ത്രിക്ക് പിന്തുണയുമായി വിമാനത്താവളത്തിന് മുന്നിൽ തടിച്ചുകൂടിയത്. വിമാനത്താവളത്തിലേക്കുള്ള യൂത്ത് കോൺഗ്രസിൻ്റെ മാർച്ച് ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് തള്ളിമാറ്റി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.