കേരള ന്യൂസ്
ഗസ്റ്റ് ഹൗസിനു മുന്നിൽ, മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; ജലപീരങ്കി പ്രയോഗിച്ചു


കണ്ണൂർ: കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. കണ്ണൂർ ഗസ്റ്റ് ഹൗസിന് മുന്നിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. ഇവർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഇരുപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഗസ്റ്റ് ഹൗസിന് മുന്നിൽ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. ഇവർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഗസ്റ്റ് ഹൗസിൽ പ്രവേശിക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കണ്ണൂരിൽ മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾക്കായി കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. എട്ട് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.