കേരള ന്യൂസ്
‘ജന ജീവൻ സംരക്ഷിക്കാൻ കേരളത്തിലൂടെയുള്ള യാത്ര പിണറായി ഒഴിവാക്കണം’


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ കേരളത്തിലൂടെയുള്ള യാത്ര പിണറായി ഒഴിവാക്കണം. രാഹുകാലം നോക്കി മുമ്പ് പുറത്തിറങ്ങിയവർ ഇപ്പോൾ മുഖ്യമന്ത്രിയുടെ സമയം നോക്കിയാണ് പുറത്തിറങ്ങുന്നതെന്ന് ചെന്നിത്തല പരിഹസിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടിയല്ല താൻ ഇത് പറയുന്നതെന്നും റോഡിലൂടെ നടക്കുന്നവരുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും ചെന്നിത്തല പറഞ്ഞു.