കേരള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ പിജി; അപേക്ഷ 26 വരെ


തിരുവനന്തപുരം : രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവകലാശാലയായ കേരള ഡിജിറ്റൽ സർവകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 26 വരെ അപേക്ഷിക്കാം. എംടെക്, എംഎസ്സി, എംബിഎ, പിജി ഡിപ്ലോമ കോഴ്സുകളിലേക്കാണ് പ്രവേശനം . ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ജൂലൈ മൂന്നിന് നടത്താനിരിക്കുന്ന പ്രവേശന പരീക്ഷ പാസാകുന്നവർക്ക് പ്രവേശനത്തിന് അർഹതയുണ്ടാകും.
കംപ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക് പ്രൊഡക്ട് ഡിസൈൻ (ഫ്ലെക്സിബിൾ മോഡ്) എന്നിവയിൽ എംടെകിന് അപേക്ഷിക്കാം. കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇക്കോളജി എന്നിവയിലാണ് എംഎസ്സി കോഴ്സുകൾ. മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ, മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ഫ്ലെക്സിബിൾ), പിജി ഡിപ്ലോമ ഇൻ ഇ-ഗവേണൻസിലേക്കും അപേക്ഷിക്കാം. വിശദാംശങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്നതിനും duk.ac.in/admissions/2022/ എന്ന വെബ്സൈറ്റ് സന്ദർശിക്കണം.