പ്രധാന വാര്‍ത്തകള്‍
കേരളത്തിൽനിന്ന് പത്തു പേർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ
തിരുവനന്തപുരം ∙ രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തുനിന്ന് ഐജി സി.നാഗരാജു ഉൾപ്പെടെ പത്തു പേർ മെഡലിന് അർഹരായി. നാഗരാജുവിനു പുറമെ ഡിവൈഎസ്പി മുഹമ്മദ് കബീർ റാവുത്തർ, വേണുഗോപാലൻ, ബി.കൃഷ്ണകുമാർ, ഡപ്യൂട്ടി കമൻഡാന്റ് ശ്യാം സുന്ദർ, എസ്പി ജയശങ്കർ രമേശ് ചന്ദ്രൻ, എസിപി ജി.എം.കൃഷ്ണൻകുട്ടി, എസ്ഐ സാജൻ കെ.ജോർജ്, എഎസ്ഐ ശശികുമാർ ലക്ഷ്മണൻ, സിപിഒ ഷീബ കൃഷ്ണൻകുട്ടി എന്നിവരാണ് മെഡലിന് അർഹരായത്.