നാട്ടുവാര്‍ത്തകള്‍
റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ കട്ടപ്പന അമ്പലക്കവല സ്വദേശി അലൻ ടോമിയും
കട്ടപ്പന: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം നേടിയിരിക്കുകയാണ് ഇടുക്കി കട്ടപ്പന അമ്പലക്കവല സ്വദേശി നിരവത്തുപറമ്പിൽ അലൻ ടോമിയും. കട്ടപ്പന ഗവ. കോളേജ് ഒന്നാം വർഷ മലയാളം ബിരുദ വിദ്യാർത്ഥിയാണ് അലൻ. കട്ടപ്പന ഗവണ്മെന്റ് കോളേജിൽ നടന്ന നിരവധി NCC ക്യാമ്പുകൾക്കു ശേഷം കോട്ടയം, കോഴിക്കോട് ക്യാമ്പുകളിലേക്കും, പിന്നെ തിരുവനന്തപുരത്തെ പ്രത്യേക ക്യാമ്പിലേക്കും അവിടുന്ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലേക്കും അലൻ ടോമി തിരഞ്ഞെടുക്കുകയായിരുന്നു. 26 ആം തീയതി ഡൽഹിയിൽ നടക്കുന്ന പരേഡിൽ ആണ് പങ്കെടുക്കുന്നത്.