ഇടുക്കിയുടെ സുവർണ്ണ ജൂബിലി ആഘോഷം. ജില്ലാ പഞ്ചായത്ത് വക 52 വീടുകൾ നൽകും, ഏറ്റവും നിർധന കുടുംബത്തെ കണ്ടെത്തി ഒരു പഞ്ചായത്തിൽ ഒരു വീടെന്ന പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിച്ചിരിക്കുന്നത്
…
ഇടുക്കി ജില്ലയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് 52 കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മിച്ചു നല്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ് പറഞ്ഞു.ഒരു ഗ്രാമ പഞ്ചായത്തില്‍ ഒരു വീടെന്ന നിലയില്‍ ജില്ലയിലെ 52 ഗ്രാമപഞ്ചായത്തുകളിലായാണ് 52 വീടു നല്‍കുന്നത്. ഓരോ ഗ്രാമപഞ്ചായത്തും ഏറ്റവും അര്‍ഹരായ ഗുണഭോക്താവിനെ കണ്ടെത്തി ജില്ലാ പഞ്ചായത്തിന് ലിസ്റ്റ് നല്കും. മറ്റ് ഭവന പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരെയാണ് ഇതില്‍ പരിഗണിക്കുന്നത്. പ്രസിഡന്റ് വ്യക്തമാക്കി
ഓരോ വീടിനും നാല് ലക്ഷം രൂപ വീതമാണ് ജില്ലാ പഞ്ചായത്ത് ധനസഹായം നല്കുന്നത്. ജില്ലയുടെ അന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി 2022 ജനുവരി 26 മുതല്‍ 2023 ജനുവരി 25 വരെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്. 2023 ജനുവരി 25 ന് മുന്‍പായി വീടു നിര്‍മ്മാണം പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറും വിധത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.