പ്രധാന വാര്‍ത്തകള്‍
പുറ്റടിയിലെ ജ്വല്ലറിയിൽ മോഷണം. ലക്ഷങ്ങളുടെ വെള്ളിയാഭരണങ്ങൾ അപഹരിച്ചു. കള്ളൻമാർ അകത്ത് കയറിയത് ഇങ്ങനെ…
ജ്വല്ലറിയിൽ മോഷണം രണ്ടര ലക്ഷം രൂപയുടെ വെള്ളിയാഭരണങ്ങൾ നഷ്ടപ്പെട്ടു.പുറ്റടി ടൗണിലെ ന്യൂമരിയ എന്ന ജ്വല്ലറിയുടെ താഴ് പൊളിച്ച് 2,57,500 രൂപയുടെ വെള്ളി ആഭരണങ്ങളാണ് കള്ളൻമാർ കവർന്നത്.ശനിയാഴ്ച രാത്രിയിലായിരുന്നു മോഷണം.വെള്ളി ആഭരണങ്ങളും ഒപ്പം ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. കടയിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ ഉടമയായ അമ്പലമേട് അഞ്ചനാട്ട് സാജൻ ശനിയാഴ്ച്ച രാത്രി വീട്ടിലേക്ക് കൊണ്ടുപോയിരുന്നു.ഞായറാഴ്ച ജ്വല്ലറി അവധിയായിരുന്നതിനാൽ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഇവിടെ വാഹനം പാർക്ക് ചെയ്യാൻ എത്തിയവരാണ് താഴ് അറുത്തിട്ടിരിക്കുന്നത് കണ്ട് ഉടമയെ അറിയിച്ചത്. പൊലീസ് നായ മണം പിടിക്കാതിരിക്കാനായി കടയ്ക്കുള്ളിൽ മുളക് പൊടിയും വിതറിയിട്ടുണ്ടായിരുന്നു.