പ്രധാന വാര്‍ത്തകള്‍
കെ എസ് ആർ ടി സി സ്കാനിയ ബസ് തമിഴ്നാട്ടിൽ അപകടത്തിൽപ്പെട്ടു. ഡ്രൈറുടെ നില ഗുരുതരം

കൊച്ചി• തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി സ്കാനിയ ബസ് തമിഴ്നാട്ടിൽ കൃഷ്ണഗിരിയിൽ എത്തുന്നതിന് 20 കിലോമീറ്റർ മുൻപ് അപകടത്തിൽപെട്ടു. ഇന്നു പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. മുന്നിൽ പോകുകയായിരുന്ന ലോറിക്കു പിന്നിൽ ബസ് ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ഡ്രൈവറുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയിലേക്കു മാറ്റി.
ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാർക്ക് ആർക്കും കാര്യമായ പരുക്കുകളില്ല. ബസിന്റെ ഡ്രൈവർ ഇരുന്ന ഭാഗം പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്നു കരുതുന്നു.