നാട്ടുവാര്‍ത്തകള്‍
മത്സ്യകൃഷി യൂണിറ്റുകള്‍ തുടങ്ങുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു
- കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ (2021-22) 40 ശതമാനം സബ്സിഡിയോടുകൂടി താഴെപ്പറയുന്ന മത്സ്യകൃഷി യൂണിറ്റുകള്‍ തുടങ്ങുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.
- ആര്‍ എ എസ് മത്സ്യകൃഷി (50M3,100M3)
- ബയോഫ്ളോക്ക് രീതിയില്‍ വനാമി ചെമ്മീന്‍കൃഷി (50M3,160M3)
- എല്ലാ പദ്ധതികളുടേയും നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം പൈനാവിലുള്ള ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫാറം നവംബര്‍ 22 ന് മുമ്പായി പൈനാവിലുള്ള ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 7025233647, 7902972714, 8156871619, 9961450288