നാട്ടുവാര്‍ത്തകള്‍
ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് ;ഇന്റര്‍വ്യൂ
ചിത്തിരപുരം ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നതിന് നവംബര്‍ 17 രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തും.
ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ NTC / NAC യും 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. യോഗ്യത ഉള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ കോപ്പികളുമായി ഐടിഐ ചിത്തിരപുരം പ്രിന്‍സിപ്പാള്‍ മുന്‍പാകെ കൂടികാഴ്ച്ചക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04865 -296299, 9846046173.LikeCommentShare