കാലാവസ്ഥപ്രധാന വാര്‍ത്തകള്‍
വെള്ളം ഏതെല്ലാം വഴികളിലൂടെ? ചെറുതോണി, നേര്യമംഗലം, ആലുവ വഴി…


ഇടുക്കി അണക്കെട്ട് തുറക്കുമ്പോള്‍ ഏതെല്ലാം വഴികളിലൂടെയാണ് വെള്ളം ഒഴുകി പെരിയാറില്‍ എത്തുകയെന്ന് നോക്കാം. ഇടുക്കി ജലസംഭരണിക്ക് ഷട്ടറുകൾ ഇല്ല, ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളില്‍ രണ്ടെണ്ണം ആകും ആദ്യം തുറക്കുക. സ്പില്‍വേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറില്‍ ചേരും. അവിടെനിന്ന് തടിയമ്പാട്, കരിമ്പന്‍, ചേലച്ചുവട്, കീരിത്തോട്, പാമ്പ്ലാ വനമേഖലയിലൂടെയും നാട്ടിൻപുറങ്ങളിലൂടെയും ഒഴുകി ലോവർപെരിയാറില്‍ എത്തും. ലോവർപെരിയാർ ഇപ്പോൾ തന്നെ തുറന്നിരിക്കുകയാണ്. വെള്ളം അതുവഴി കടന്ന് കിലോമീറ്ററുകള്‍ താണ്ടി നേര്യമംഗലം കടന്ന് ഭൂതത്താൻകെട്ട് അണക്കെട്ടിലെത്തും. ഭൂതത്താൻകെട്ടും ഇപ്പോള്‍തന്നെ നിയന്ത്രിതമായി തുറന്നിട്ടുണ്ട്. അവിടെ നിന്ന് വെള്ളം പെരുമ്പാവൂർ, കാലടി വഴി ആലുവയിൽ എത്തും. ഏലൂർ വ്യവസായ മേഖലയിലൂടെ ഒഴുകി വേമ്പനാട് കായൽ വഴി കടലിലേക്ക്