പ്രധാന വാര്‍ത്തകള്‍
തുറന്നുപറയേണ്ടപ്പോൾ നിശബ്ദനായിരിക്കരുത് – മാർ. ജോസഫ് കല്ലറങ്ങാട്ട്


തുറന്നുപറയേണ്ടപ്പോൾ നിശബ്ദനായിരിക്കരുത്ഇരുപതാംനൂറ്റാണ്ട് കണ്ട ഏറ്റവും സത്യസന്ധനായ മനു ഷ്യനും ആശയംകൊണ്ടും ജീവിതംകൊണ്ടും ലോകം കീഴടക്കിയ കാലാതീതമായ ഇതിഹാസവുമാണ് മഹാത്മാഗാന്ധി.
മഹാത്മജിയെക്കുറിച്ചുള്ള ഓർമകളിൽ നിറയുന്നത് വാക്കും എഴുത്തും കൊണ്ടെന്നതിലേറെ കർമവും ജീവിതവുംകൊണ്ട് ആവിഷ്കരിച്ച സത്യാധിഷ്ഠിതമായ മനുഷ്യപുരോഗതിയുടെ ആശയങ്ങളാണ്.
ഗാന്ധിസത്തിനു ടെക്സ്റ്റ്ബുക്കുകൾ ആവശ്യമില്ല. മനഃസാക്ഷിയെയും സഹിഷ്ണുതയെയും മുറുകെപ്പിടിച്ചു സത്യത്തിനുവേണ്ടി ശബ്ദിക്കുന്ന ഒരു സംസ്കൃതി രൂപപ്പെടുത്തണമെന്നാണ് ഗാന്ധിജയന്തി ഓർമിപ്പിക്കുന്നത്.