അമേരിക്കയിൽ നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്
വാഷിങ്ടണ്: അമേരിക്കയെ ഭീതിയുടെ മുനയില്‍ നിര്‍ത്തി ആഞ്ഞുവീശി ഐഡ ചുഴലിക്കാറ്റ്.
മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് ആഞ്ഞടിക്കുന്നത് .ഇതേ തുടര്‍ന്ന് യുഎസ് സംസ്ഥാനമായ ലൂസിയാനയില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഐഡ വിതക്കുന്നത്. നിലവില്‍ പല പ്രദേശങ്ങളിലും വൈദ്യുതി വിതരണം വിച്ഛേദിക്കപ്പെട്ടു . മേഖലയിലെ പല കെട്ടിടങ്ങളുടെയും മേല്‍ക്കൂരകള്‍ തകര്‍ന്നു വീണു.കൂടാതെ പലയിടങ്ങളിലും മണ്ണിടിച്ചിലുകളുണ്ടായി.ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ലൂസിയാനയിലും മിസിസിപ്പിയിലും യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലൂസിയാന ഇതുവരെ നേരിട്ടിട്ടുള്ള ശക്തമായ ചുഴലിക്കാറ്റുകളിലൊന്നാണ് ഐഡ.
ചുഴലിക്കൊടുങ്കാറ്റ് ഭീഷണമായി നിലംതൊട്ടതോടെയാണ് അതുവെരയും വടക്കുനിന്ന് തെക്കോട്ടൊഴുകിയ മിസിസിപ്പി പുഴ ദിശ മാറി തെക്കുനിന്ന് വടക്കോട്ടൊഴുകി. ബെലി ചാസിലുള്ള പുഴ മാപിനിയാണ് അല്പനേരത്തേക്ക് പുഴ എതിര്‍ദിശയില്‍ ഒഴുകുന്നത് രേഖപ്പെടുത്തിയത്.
കത്രീന കൊടുങ്കാറ്റിനു ശേഷം അമേരിക്കയില്‍ അടിച്ചുവീശിയ ഏറ്റവും തീവ്രതയുള്ള കൊടുങ്കാറ്റാണ് ഐഡ.
ലൂസിയാന, മിസിസിപ്പി സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കിയത്. 200 മീറ്ററിലേറെ വേഗത്തില്‍ അടിച്ചുവീശിയ കാറ്റിനൊപ്പം കനത്ത മഴയും ദുരിതം ഇരട്ടിയാക്കി.