Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

നവീകരണത്തിനായി അടച്ചിട്ട കട്ടപ്പന ഇടശ്ശേരി ജംഗ്ഷൻ പുതിയ ബസ് സ്റ്റാൻഡ് റോഡ് തുറന്നു നൽകി



കട്ടപ്പന നഗരസഭ 2024 – 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച ഇടശ്ശേരിജംഗ്ഷൻ – പുതിയ ബസ്റ്റാന്റ് റോഡിന്റെ ഉദ്ഘാടനമാണ്. നടന്നത്. വാർഷിക പദ്ധതിയിൽ ടൗൺ റോഡ് പുനർനിർമാണത്തിനായി മുപ്പതുലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. 18 ലക്ഷം രൂപ ഉപയോഗിച്ചാണ് ഈ പാതയുടെ നവീകരണം പൂർത്തിയാക്കിയത്. മുൻപ് റോഡ് പൂർണമായി തകർന്നതോടെ കാൽനടയാത്രയും വാഹന യാത്രയും ദുസഹമായി മാറിയിരുന്നു.
ഇതോടെ നിരവധി പ്രതിഷേധങ്ങളും ഉടലെടുത്തു. തുടർന്നാണ് പാത ടൈലു വിരിച്ച് നവീകരിച്ചത്.
നഗസഭാ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു .

ഉദ്ഘാടന ചടങ്ങിൽ എ ഇ-മുഹമ്മദ് അജ്മലിനെയും, കരാറുകാരൻ ഷാജി ചവർണ നാലിനേയും അനുമോദിച്ചു.

നഗരസഭ വൈസ് ചെയർമാൻ കെ ജെ ബെന്നി, കൗൺസിലർമാരായ ജോയ് വെട്ടികുഴി,സിബി പാറപ്പായി, ജോയ് ആനിതോട്ടം , ഷമേജ് കെ ജോർജ് ,ലീലമാ ബേബി,

കട്ടപ്പന മാച്ച്ന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ്,
വ്യാപാരി വ്യവസായി സമതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ്,
പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് തോമാച്ചൻ എലൈറ്റ്, മാർച്ചന്റ് അസോസിയേഷൻ ഭാരവാഹികളായ എം കെ തോമസ്, ജോഷി കട്ടട എന്നിവർ സന്നിഹിതരായിരുന്നു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!