San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മിഷൻ ചക്കക്കൊമ്പന് ഇന്ന് തുടക്കം



ഇടുക്കി: ചിന്നക്കനാലിലെ ശല്യക്കാരനായ ചക്കക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോകോളർ ഘടിപ്പിക്കുന്നതിനുള്ള ദൗത്യം ഇന്ന് മുതൽ ആരംഭിക്കും. ഇന്ന് വൈകിട്ടോടെ കുങ്കിയാനകളായ വിക്രമും ഭരതും എത്തുന്നതോടെ ദൗത്യസംഘവും തയ്യാറാകും. റേഡിയോകോളറും ഇന്നുതന്നെ എത്തും. ആനയെ വെടിവെച്ച് പിടികൂടി ശരീരത്തിൽ റേഡിയോ കോളർ ഘടിപ്പിച്ച് ആവശ്യമായ പരിശോധനയും ചികിത്സയും നൽകിയശേഷം അതേ ആവാസവ്യവസ്ഥയിൽ തന്നെ തിരികെ വിടാനാണ് തീരുമാനം. ദുഷ്‌കരമായദൗത്വംഅനുകൂലസാഹചര്യം ഒത്തുവന്നാൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ നടന്നേക്കും. ഇതിന്റെമുന്നൊരുക്കം ചർച്ചചെയ്യാൻ മൂന്നാർ ഡി.എഫ്.ഒ തലത്തിൽ കഴിഞ്ഞദിവസം ആലോചനയോഗം നടന്നിരുന്നു. വനംവകുപ്പിലെ നാല് വെറ്ററിനറി സർജൻമാരുടെയും ഹൈറേഞ്ച് സി.സി.എഫ്, മൂന്നാർ ഡി.എഫ്.ഒ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ദൗത്യം. ചക്കക്കൊമ്പനെ മയക്കുവെടിവെക്കുന്ന ദൗത്യം എളുപ്പമാണെന്ന് വനംവകുപ്പും കരുതുന്നില്ല. ചിന്നക്കനാലിലെ ദുഷ്‌കരമായ ഭൂപ്രകൃതിയാണ് പ്രധാന വെല്ലുവിളി. ദൗത്യം നടത്താൻ പറ്റുന്ന നിരപ്പായ പ്രദേശങ്ങൾ വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ആനയെ അവിടേക്ക് എത്തിക്കണം. അതിന് ഈ സ്ഥലങ്ങളുടെ അടുത്ത് ആനയെത്തണം. അങ്ങനെ എത്തിയാലും ചക്കക്കൊമ്പന് പരിക്കില്ലെന്നും,ആരോഗ്യവാനാണെന്നും വെറ്ററിനറി ഡോക്ടർ റിപ്പോർട്ട് നൽകണം. മുൻപ് നടന്ന അരിക്കാമ്പൻ മിഷൻ 23 ദിവസംകൊണ്ടാണ് പൂർത്തിയാക്കിയത്. വലിയരീതിയിൽ മൂടൽ മഞ്ഞുള്ള സാഹചര്യത്തിലും ദൗത്യം നടക്കില്ല. കൂടാതെ, ചക്കക്കൊമ്പനൊപ്പം ആനക്കൂട്ടങ്ങൾ ഇല്ലെന്നും ഉറപ്പാക്കണം. ചക്കക്കൊമ്പനെ നിലവിൽ വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം ഇരുപത്തിനാല് മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്. ഇതിനായി തെർമൽ ഡ്രോൺ ക്യാമറ ഉൾപ്പെടെ എത്തിച്ചിട്ടുണ്ട്. ആനയുടെ ശരീരോഷ്ടാവ് അടിസ്ഥാനമാക്കി ക്യാമറയിൽ ദൃശ്യങ്ങൾ പതിയുന്നതിനാൽ രാത്രിയിലും ചക്കക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കാനാകും. റേഡിയോകോളർ ഘടിപ്പിക്കുന്നതിലൂടെ ആനയുടെ സഞ്ചാരപഥം കൃത്യമായിനിരീക്ഷിക്കാനും ജനവാസമേഖലയിലേക്ക് ഇറങ്ങുമ്പോൾ മുന്നറിയിപ്പ് നൽകി അപകടങ്ങൾ ഒഴിവാക്കാനും സാധിക്കുമെന്നാണ് വനംവകുപ്പ് വിലയിരുത്തൽ.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button