പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ചക്കക്കൊമ്പൻ ദൗത്യത്തിനെതിരെ ഡീൻ കുര്യക്കോസ് എം.പി

തൊടുപുഴ: റേഡിയോകോളർ ഘടിപ്പിച്ചശേഷം തിരികെ വിടുന്ന ചക്കക്കൊമ്പൻ ദൗത്യത്തിനെതിരെ ഡീൻ കുര്യാക്കോസ് എം.പി. ആനയെ സുരക്ഷിതമായൊരിടത്തേക്ക് പിടിച്ചു മാറ്റുകയാണ് വേണ്ടതെന്നും എങ്കിൽ മാത്രമേ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാകൂ എന്നും ഡീൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. നിലവിൽ റേഡിയോകോളർ ഘടിപ്പിക്കുന്നത് നടപടിക്രമത്തിന്റെ ഭാഗമായാണെന്നാണ് കരുതുന്നത്. എന്നാൽ അരിക്കൊമ്പനെ മാറ്റിയതുപോലെ ആർക്കും പ്രശ്നമുണ്ടാകാത്തൊരിടത്തേക്ക് ആനയെ മാറ്റുകയാണ് വേണ്ടത്. താൻ മാത്രമല്ല വനംവകുപ്പ് മന്ത്രിയും ഇതേ നിലപാടുകാരനാണ്. ഈ ആനയെ മാത്രമല്ല ശല്യക്കാരായ മറ്റ് എല്ലാ ആനകളെയും ജനവാസമേഖലയിൽ നിന്നും മാറ്റണമെന്നാണ് തന്റെ നിലപാടെന്നും ഡീൻകുര്യാക്കോസ് വ്യക്തമാക്കി.













































































































































