Idukki വാര്‍ത്തകള്‍
സംസ്ഥാന സ്കൂൾ സാമൂഹ്യശാസ്ത്ര മേളയിൽ, തൊഴിലില്ലായ്മയ്ക്ക് പുതിയ പരിഹാരങ്ങളുമായി ഷിബിൻ ഡി എബ്രഹാമും നവ്യ ഷിബുവും.

വെള്ളയാംകുടി സെന്റ് ജെറോം ഹയർ സെക്കൻഡറി സ്കൂളിലെ കൊമേഴ്സ് വിഭാഗം പ്ലസ് ടു വിദ്യാർത്ഥികളായ ഇവർ, കാർഷിക മേഖലയിലെ വൈവിധ്യവൽക്കരണം, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പാഠ്യപദ്ധതി പരിഷ്കരണം, സ്റ്റാർട്ടപ്പുകളുടെ സാധ്യതകൾ എന്നിവ ഉൾപ്പെടുത്തി അവതരിപ്പിച്ച പ്രോജക്റ്റ് ഏറെ ശ്രദ്ധേയമായി. മാറുന്ന കാലത്തിനനുസരിച്ചുള്ള തൊഴിൽ സംസ്കാരത്തെയും നവസംരംഭങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഇവരുടെ പഠനം വിപ്ലവകരമായ ആശയങ്ങളാണ് മുന്നോട്ടുവെച്ചത്.













































































































































