കട്ടപ്പന നഗരസഭാ തല സ്കൂൾ പ്രവേശനോത്സവം നടന്നു


ഒന്നിച്ച് ഒന്നായി ഒന്നാവാം എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇക്കൊല്ലം സംസ്ഥാനമൊട്ടാകെ സ്കൂൾ പ്രവേശനോത്സവം നടക്കുന്നത് . വിദ്യാഭ്യാസത്തിന്റെ ആദ്യ പടവുകൾ ചവിട്ടുന്ന ഓരോ വിദ്യാർത്ഥികൾക്കും അറിവിന്റെ വിശാലമായ ലോകമാണ് ഇന്ന് വിദ്യാഭ്യാസ മേഖല ഒരുക്കിയിരിക്കുന്നത്. കട്ടപ്പന നഗരസഭാ പ്രവേശന ഉത്സവം വെള്ളയാംകുടി സെന്റ് ജെറോംസ് എൽപി സ്കൂളിലാണ് സംഘടിപ്പിച്ചത്. ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു .
ആദ്യമായി അക്ഷരമുറ്റത്തേക്ക് എത്തിയ ഓരോ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകിയാണ് സ്വീകരിച്ചത് . അതോടൊപ്പം കൊച്ചുകൂട്ടുകാർക്കായി സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥി ഐറിൻ അനു അജിൻ ആലപിച്ച ഗാനം സ്കൂളിലെ കുരുന്നുകളുടെ ആദ്യദിനത്തിന് മാറ്റുകൂട്ടി.
സ്കൂൾ മാനേജർ മോൺ. അബ്രഹാം പുറയാറ്റ്, എച്ച് എം സൈജു ജോസഫ്, നഗര സഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ഐബി മോൾ രാജൻ , വാർഡ് കൗൺസിലർ ബീന സിബി, പിടിഎ പ്രസിഡണ്ട് നൈസ് പാറപ്പുറത്ത്, എം പി ടി എ പ്രസിഡന്റ് ആശ കളപ്പുരക്കൽ, മഞ്ജു തോമസ് എന്നിവർ സംസാരിച്ചു.