ഇടുക്കി ബ്ലോക്ക് കേരളോത്സവത്തിന് തുടക്കമായി

മൂലമറ്റം: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്തല കേരളോത്സവത്തിന്റെ ഭാഗമായുള്ള ഫുട്ബോൾ, കബഡി മത്സരങ്ങൾ അറക്കുളത്ത് ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്റ്റീഫൻ ജോർജിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഗോപിനാഥ് ഫുട്ബോൾ കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സജി പി.ജോസ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.സി.മണിയമ്മ, പി.ഏ.വേലുക്കുട്ടൻ, ലിസി സന്തോഷ്, അനു ഗോപിനാഥ്, സി.ജെ.മേരിക്കുട്ടി,ജോയിന്റ് ബി.ഡി.ഒ ജയരാജ് എം.നായർ എന്നിവർ ആശംസകൾ നേർന്നു. ബ്ലോക്ക് മെമ്പർമാരായ മാത്യു സെബാസ്റ്റ്യൻ സ്വാഗതവും, സുബികൂന്തളായിൽ നന്ദിയും പറഞ്ഞു. ബ്ലോക്ക് ഹെഡ് ക്ലർക്ക് ബിജു എബ്രഹാം, വി.ഇ.ഒമാരായ ജോൺസൻ മാവേലി, എലിസബത്ത് ജോസഫ്, ടെസ്ന ജോൺസൻ, ഗിരീഷ് ജോൺ, ആശ മാത്യു, ഗൗരി നന്ദന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.













































































































































