കോവിൽമലയിൽ ജെ.പി.എം കോളേജ് വിദ്യാർത്ഥിസംവാദവും സമ്മാനദാനവും സംഘടിപ്പിച്ചു.

കാഞ്ചിയാർ ജെ.പി.എം ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോവിൽമല ഗവൺമെന്റ് എൽ.പി. സ്കൂളിൽ വിദ്യാർത്ഥികൾക്കായി സംവാദവും സമ്മാനദാനവും സംഘടിപ്പിച്ചു.
‘കണക്ട് ആൻഡ് ഗ്രോ’ എന്ന പേരിൽ നടന്ന പരിപാടി വിദ്യാർത്ഥികളുടെ ആശയവിനിമയശേഷി, ആത്മവിശ്വാസം, വ്യക്തിത്വവികാസം എന്നിവ വളർത്തുന്നതിനുള്ള വേദിയായി. കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. നേതൃത്വം നൽകി. അധ്യാപക കോ-ഓർഡിനേറ്റർ ജോയൽ സെബാസ്റ്റ്യൻ, സൂര്യ കെ. എസ്, വിദ്യാർത്ഥി കോ-ഓർഡിനേറ്റർമാരായ ലിബിൻ ജോഷ്വ, അനക്സ്മോൻ അജി എന്നിവർ ഏകോപനം നിർവഹിച്ചു.
കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയേത്ത് സി. എസ്. ടി,വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി. ബർസാർ ഫാ. ചാൾസ് തോപ്പിൽ സി. എസ്. ടി. എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു.വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന സംവാദ സെഷനും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ഏറെ ആവേശകരമായി.













































































































































