സ്കൂൾ കുട്ടികൾ ഇടുക്കി ജില്ലാ കലക്ടർക്ക് നൽകിയ പരാതിയിൽ നടപടിയുമായി കട്ടപ്പന മുനിസിപ്പാലിറ്റി
നരിയൻപാറ സ്കൂൾകവല മുതൽ പൊയ്‌കത്താനി പടി വരെയുള്ള റോഡിൻ്റെ മോശം അവസ്ഥയും റോഡിൻ്റെ വശങ്ങളിലേക്ക് ഇറക്കി ആളുകൾ വാഴ, കപ്പ, ചേമ്പ്, കാച്ചിൽ, പുല്ല് എന്നിവ കൃഷി ചെയ്യുന്നതും സ്വകാര്യ വ്യക്തികളുടെ വീടുകളിലക്ക് റോഡ് നിർമ്മിക്കുന്നതിന് റോഡിലേയ്ക്ക് മണ്ണിറക്കി പൊതു ഗതാഗതം തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ കോൺക്രീറ്റ് ചെയ്യുന്നതും മൂലം ചില സ്കൂൾ വാഹനങ്ങൾ മറ്റ് വാഹനങ്ങൾ എതിരെ വന്നാൽ സൈഡ് കൊടുക്കാൻ പറ്റാത്തതിനാൽ റൂട്ട് നിർത്തുകയും, വരുന്ന സ്കൂൾ വാഹനങ്ങൾക്ക് റോഡിലേയ്ക്ക് ഇറക്കിയുള്ള കൃഷിയും നിർമാണ പ്രവർത്തനങ്ങളുംതടസ്സം ആകുന്നതിനാൽ സമയത്ത് സ്കൂളുകളിൽ എത്തിചേരാനും സാധിക്കാതെ വരുന്നതും കാണിച്ചു ബഹു. ഇടുക്കി ജില്ലാ കളക്ടർക്ക് പ്രദേശവാസികളായ സ്കൂളുകുട്ടികൾ നൽകിയ പരാതിയിൽ റേഡിൻ്റെ അളവിനുള്ളിലേക്ക് ഇറക്കി കൃഷിയും നിർമാണപ്രവർത്തനങ്ങളും ഉടനെ നീക്കണമെന്ന് കാണിച്ച് നിയമലംഘനം നടത്തിയവർക്കു മുനിസിപ്പാലിറ്റി അധികൃതർ നിർദ്ദേശം നൽകി.