കിളിയാർ കണ്ടം ഗവ: എൽ പി സ്കൂൾ സുവർണ്ണജൂബിലി ആഘോഷം 13 ന്


കിളിയാർ കണ്ടം ഗവ: എൽ പി സ്കൂൾ സുവർണ്ണജൂബിലി ആഘോഷവും സ്റ്റേജ് സമർപ്പണവും പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി സംഗമവുമാണ് 13 ന് നടക്കുന്നത്.
കിളിയാർ കണ്ടത്ത് 70 വർഷങ്ങൾക്ക് മുമ്പ് SNDP ശാഖയുടെ മേൽനോട്ടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.
പിന്നീട് SNDP ശാഖ യോഗം സ്കൂളും സ്ഥലവും സർക്കാരിന് സംഭാവനയായി നൽകുകയും ചെയ്തു.
മന്ത്രി റോഷി അഗസ്റ്റിൻ സുവർണ്ണജൂബിലി ഉദ്ഘാടനവും സ്റ്റേജ് സമർപ്പണവും നിർവ്വഹിക്കും.
അഡ്വ: ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും.
വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോയ് അദ്ധ്യക്ഷയായിരിക്കും.
ജില്ലാ ആസൂത്രണ സമാതി ഉപാദ്ധ്യക്ഷൻ സി.വി വർഗ്ഗീസ് സമ്മാനദാനം നിർവ്വഹിക്കും.
ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ , വൈസ് പ്രസിഡന്റ് സിബിച്ചൻ ജോസഫ് , ഹെഡ് മിസ്ട്രസ് പ്രഷിസൽ കുര്യൻ, പി റ്റി എ പ്രസിഡന്റ് കെ.എസ് ജീസ് തുടങ്ങി രാഷ്ട്രയ സാമുദായക സംഘടന പ്രതിനിധികൾ സംസാരിക്കും.
സിനിമാ താരങ്ങളായ കൈലാഷ്, ജോളി ജോസഫ് എന്നിവർ പങ്കെടുക്കുന്ന കലാപാരിപാടികളും നടക്കും.