ഇടുക്കിനാട്ടുവാര്‍ത്തകള്‍
റോഡ് ശുചീകരണം


കട്ടപ്പന: മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി കട്ടപ്പന നഗരസഭ 26-ാം വാര്‍ഡ് നരിയംപാറ സ്‌കൂള്‍കവല കാനാട്ട് ജങ്ഷന്‍-കുന്നേല്‍പടി റോഡ് ശുചീകരണം നടന്നു. നഗരസഭ കൗണ്‍സിലര്‍ സജിമോള്‍ ഷാജി ഉദ്ഘാടനം നിര്‍വഹിച്ചു. റോഡിനിരുവശവും വളര്‍ന്നുനില്‍ക്കുന്ന കാടുകള്‍ വെട്ടിത്തെളിക്കുകയും റോഡരുകില്‍ കൂടികിടന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. വാര്‍ഡിലെ ജാഗ്രതാസമിതി അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.