ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ


തിരഞ്ഞെടുപ്പ് പഠനത്തില് ഗവേഷണ ഫെലോഷിപ്പ്; ജൂണ് 25 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ ചെയർ കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗവേഷണ പ്രോജക്ടിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.തിരഞ്ഞെടുപ്പ് പഠനത്തിൽ (സിഫോളജി) തത്‌പരരായ, ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ഗവേഷകർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർക്ക് അപേക്ഷിക്കാം.
50,000 രൂപയാണ് ഫെലോഷിപ്പ്. അപേക്ഷകൾ ജൂൺ 25-നു മുമ്പായി ഓൺലൈനായി സമർപ്പിക്കണം. വിവരങ്ങൾക്ക്: chmkchair@gmail.com.
കേരള ഫാഷന് ടെക്‌നോളജി ഇന്സ്റ്റിറ്റ്യൂട്ടില് ഡിസൈന് ബിരുദ പഠനം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി-കേരള (ഐ.എഫ്.ടി.കെ.) കൊല്ലം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്) യുടെ സഹകരണത്തോടെ നടത്തുന്ന ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്.)-ഫാഷൻ ഡിസൈൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. നാലുവർഷമാണ് കോഴ്സ് ദൈർഘ്യം.
അപേക്ഷ https://www.iftk.ac.in/ വഴി ഓൺലൈനായി ജൂൺ 15വരെ നൽകാം.
മിലിറ്ററി കോളേജ് പ്രവേശനം
രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 21 വരെ നീട്ടി. www.rimc.gov.in
ബംഗളുരുവിൽ മസ്തിഷ്ക ഗവേഷണം
ബാംഗ്ലൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സെന്റർ ഫോർ ബ്രെയിൻ റിസർച്ച് പി എച്ച് ഡി പ്രോഗ്രാം പ്രവേശനത്തിന് 14 വരെ അപേക്ഷ സ്വീകരിക്കും. സയൻസ് മാസ്റ്റർ ബിരുദമോ /മെഡിസിൻ /എൻജിനീയറിങ്/ ടെക്നോളജി/ ഫാർമസി/ വെറ്ററിനറി വിഷയങ്ങളിലെ നാല് വർഷത്തെ എങ്കിലും ബിരുദമോ വേണം. അവസാനവർഷകാർക്കും അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് www.cbr.iisc.ac.in
ദിവ്യാംഗ്ജന് സ്ഥാപനങ്ങളില്‍ യു.ജി., പി.ജി. പ്രവേശനം
കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ ഭിന്നശേഷി ശാക്തീകരണവകുപ്പിന്റെ (ദിവ്യാംഗ്ജൻ) കീഴിലുള്ള മുൻനിര സ്ഥാപനങ്ങളിലെ ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
ബിരുദ, പി.ജി. പ്രോഗ്രാമുകളിലേക്ക് www.svnirtar.nic.in വഴി ജൂൺ 15വരെ അപേക്ഷിക്കാം.
കരിയർ അവസരങ്ങൾ
IBPS : 10,493 ഒഴിവുകളിലേക്കുള്ള അപേക്ഷ ആരംഭിച്ചു
ഐ.ബി.പി.എസ് ക്ലാർക്ക്, ഐ.ബി.പി.എസ് പി.ഒ തസ്തികകളിലായി ആകെ 10,493 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെമ്പാടുമുള്ള ഗ്രീമീണ ബാങ്കുകളിലായിരിക്കും നിയമനം.
ഓഫീസർ സ്കെയിൽ-1 (പി.ഒ), ഓഫീസ് അസിസ്റ്റന്റ്- മൾട്ടിപർപ്പസ് (ക്ലാർക്ക്), ഓഫീസർ സ്കെയിൽ 2, 3 എന്നീ തസ്തികകളിലേക്കുള്ള അപേക്ഷ ഐ.ബി.പി.എസ് ആരംഭിച്ചു. താൽപ്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിച്ചു തുടങ്ങാം.. അപേക്ഷിക്കാനായി ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in സന്ദർശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 28.
വനിതാ മിലിറ്ററി പോലീസിൽ ഒഴിവ്
സേനയിൽ വനിതാ മിലിറ്ററി പോലീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു 100 ഒഴിവുകളാണുള്ളത്. യോഗ്യത പത്താം ക്ലാസ്, എല്ലാ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാർക്കും ആകെ കുറഞ്ഞത് 45 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. പതിനേഴര – 21 വയസും, 2000 ഒക്ടോബർ ഒന്നിനും 2004 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
വിശദമായ വിവരങ്ങൾക്ക് www.joinindianarmy.nic.in സന്ദർശിക്കുക അവസാന തീയതി ജൂലൈ 20
DSSSB നിരവധി ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചു
TGT, Assistant Teacher, LDC, Counselor, Head Clerk, പത്വരി തുടങ്ങിയ ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം
മാസ ശമ്പളം: 34,800 രൂപ വരെ
യോഗ്യത: മിനിമം പത്താം ക്ലാസ്സ് മുതൽ, അവസാന തിയതി ജൂലൈ 23
അപേക്ഷ സമർപ്പിക്കാൻ https://dsssb.delhi.gov.in/home/Delhi-Subordinate-Services-Selection-Board
പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവരെ ഇന്ത്യൻ എയർഫോഴ്സ് വിളിക്കുന്നു.
പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് ഇന്ത്യൻ എയർഫോഴ്സിൽ അവസരം.
ഡ്രൈവർ, കുക്ക്, പ്യൂൺ, എൽ ഡി ക്ലർക്ക്, ടൈപ്പിസ്റ്റ്, ആശാരി, സ്റ്റോർകീപ്പർ തുടങ്ങിയവയിലാണ് ഒഴിവുകൾ. കേരളത്തിലടക്കം 1524 ഒഴിവുകളാണുള്ളത്. ഓഫ്‌ലൈൻ ആയി വേണം അപേക്ഷിക്കാൻ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 21. വിവരങ്ങൾക്ക്, https://indianairforce.nic.in/
NCESS ൽ ഒഴിവുകൾ
കേന്ദ്രസർക്കാർ സ്ഥാപനമായ Nation centre for Earth science studies, ഒഴിവുകളിലേക്ക് പുതിയ വിജ്ഞാപനമിറക്കി. കേരളത്തിലാണ് അവസരം അപേക്ഷാഫീസ് ഇല്ലാതെ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 7.
വിശദ വിവരങ്ങൾക്ക് https://www.ncess.gov.in/notifications/vacancies.html