സംസ്ഥാനതല പ്രസിദ്ധീകരണത്തിന്കേരള കര്‍ഷക യൂണിയന്‍ കര്‍ഷക പ്രതിഷേധ കൂട്ടായ്മഈ മാസം 17ന് കോട്ടയത്ത്

ചെറുതോണി: കേന്ദ്ര സംസ്ഥാന സര്‍ക്കാർ കര്‍ഷകരോട് കാണിക്കുന്ന അവഗണനകളില്‍ പ്രതിഷേധിച്ചും കര്‍ഷകരെ സഹായിച്ച് കേരളത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ടും കേരള കര്‍ഷക യൂണിയന്‍ സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന സമരങ്ങളുടെ ഒന്നാം ഘട്ടമായി സംസ്ഥാന കര്‍ഷക പ്രതിഷേധ കൂട്ടായ്മ ഇന്ന് (2022 നവംബര്‍ 17 വ്യാഴം) കോട്ടയം കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസ് ഹാളില്‍ നടക്കും.
റബര്‍, നാളികേരം, നെല്ല്, ഏലം, കുരുമുളക്, തേയില, അടയ്ക്ക, കൊക്കോ, ജാതി കാപ്പി, പൈനാപ്പിള്‍, ഇഞ്ചി, മഞ്ഞള്‍, ഗ്രാമ്പു, കശുവണ്ടി, കപ്പ, വാഴ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുക, എല്ലാ വിളകള്‍ക്കും താങ്ങുവില ഏര്‍പ്പെടുത്തി സംഭരിക്കുക, പച്ചക്കറികൃഷി, മത്സ്യമേഖല, ക്ഷീരമേഖല പ്രതിസന്ധികള്‍ പരിഹരിക്കുക, ബഫര്‍സോണില്‍ നിന്നും കൃഷിയിടങ്ങളെയും ജനവാസകേന്ദ്രങ്ങളെയും ഒഴിവാക്കുക, വന്യമൃഗശല്യം തടയുക, ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുക, ജപ്തിനടപടികള്‍ നിര്‍ത്തി വയ്ക്കുക, കര്‍ഷക- കാര്‍ഷകേതര വായ്പകളുടെ പലിശ ഇളവ് ചെയ്ത് കാലാവധി നീട്ടുക, കര്‍ഷക – തൊഴിലാളി പെന്‍ഷനുകള്‍ ഉയര്‍ത്തുക, കര്‍ഷക- തൊഴിലാളി ക്ഷേമനിധികള്‍ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് കര്‍ഷക യൂണിയന്‍ സമരം ഉച്ചകഴിഞ്ഞ് 1.30 ന് രജിസ്ട്രേഷന്‍, രണ്ടിന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.,ജെ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് വെട്ടിയാങ്കല്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറി ജോസ് ജെയിംസ് നിലപ്പന സ്വാഗതംമാശംസിക്കും. പാര്‍ട്ടി നേതാക്കളായ പി.സി തോമസ്, മോന്‍സ് ജോസഫ് എം.എല്‍.എ, ജോയി എബ്രാഹാം, ടി.യു കുരുവിള, ഫ്രാന്‍സിസ് ജോര്‍ജ്ജ്, തോമസ് ഉണ്ണിത്താന്‍, ജോണി നെല്ലൂര്‍, മാത്യു സ്റ്റീഫന്‍, സജി മഞ്ഞക്കടമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് വിവിധ കാര്‍ഷിക പ്രശ്നങ്ങള്‍ സംബന്ധിച്ച് സബ് കമ്മറ്റികള്‍ കൂടി രൂപരേഖ തയ്യാറാക്കും. ജോയി തെക്കേടത്ത്, സി.റ്റി തോമസ്, ജോര്‍ജ്ജ് കിഴക്കുമശ്ശേരി അന്‍റച്ചന്‍ വെച്ചുച്ചിറ, സാജു അലക്സ്, സി.റ്റി പോള്‍, ബിനു ജോണ്‍, ചാര്‍ലി മാത്യു, നിതിന്‍ സി വടക്കന്‍, സണ്ണി തെങ്ങുംപള്ളി, സാജു പൗവ്വത്ത്, ബാബു കീച്ചേരില്‍, ശ്യാം കുറ്റിയില്‍, വിനോദ് ജോണ്‍, തോമസ് പാലുവേലില്‍, മടന്തമണ്‍ തോമസ്, സോമന്‍ ആക്കപ്പടിക്കല്‍ തുടങ്ങിയവര്‍ ഓരോ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള പ്രമേയങ്ങള്‍ അവതരിപ്പിക്കും. സംസ്ഥാന ഭാരവാഹികള്‍ ജില്ലാപ്രസിഡന്‍റുമാര്‍, സെക്രട്ടറിയേറ്റംഗങ്ങള്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും