Idukki വാര്‍ത്തകള്‍
വാഹനത്തിന് ടെണ്ടര്‍ ക്ഷണിച്ചു


വനിതാശിശുവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടിമാലി ശിശുവികസനപദ്ധതി ആഫീസിലെ ആവശ്യത്തിനായി ടാക്സ് പെര്‍മിറ്റും 7 വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള ഒരു വാഹനം (ജീപ്പ്, കാര്‍) 2025 ജൂണ്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് ലഭ്യമാക്കാന്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍,സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്ര വച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ അപേക്ഷകള്‍ ജൂണ്‍ 9 ന് പകല്‍ രണ്ട് മണി വരെ വരെ സ്വീകരിക്കും തുടര്‍ന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04864 223966,9447876176