കട്ടപ്പന നഗരസഭാ മേഖലയിൽ 2 വ്യത്യസ്ത വാഹനാപകടങ്ങളിൽ വാഹനാപകടങ്ങളിൽ 3 പേർക്കു പരുക്ക്


കട്ടപ്പന ∙ നഗരസഭാ മേഖലയിൽ 2 വ്യത്യസ്ത വാഹനാപകടങ്ങളിൽ 3 പേർക്കു പരുക്കേറ്റു. ഇന്നലെ രാവിലെ പത്തരയോടെ കടമാക്കുഴിയിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടർ മതിലിൽ ഇടിച്ചുകയറി കടമാക്കുഴി പുന്നയ്ക്കാട്ട് മണിക്ക്(62) പരുക്കേറ്റു. കോക്കാട്ടുമല ഭാഗത്തു നിന്നു കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടർ സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചുകയറുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ മണിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ പതിനൊന്നരയോടെ സെന്റ് മർത്താസ് കോൺവന്റിനു സമീപത്തെ റോഡിൽ ടിപ്പർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന 2 പേർക്കു പരുക്കേറ്റു. ഓട്ടോറിക്ഷാ ഡ്രൈവർ വള്ളക്കടവ് കുന്നപ്പള്ളിൽ ഷൈജു(44), യാത്രക്കാരനായ വള്ളക്കടവ് കോലോത്ത് സജി(45) എന്നിവർക്കാണു പരുക്കേറ്റത്. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.