Idukki വാര്‍ത്തകള്‍
ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പ്രവേശനം


ടൂറിസം വകുപ്പിന്റെ കീഴില്‍ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുളള തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളിലേക്ക് ജൂണ്‍ 5 വരെ അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത പ്ലസ്ടു, തത്തുല്യം. മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. ഡിഗ്രിയോ ഉയര്‍ന്ന യോഗ്യതയോ ഉളളവര്‍ക്കും അപേക്ഷിക്കാം. www.fcikerala.org എന്ന വെബ്‌സൈറ്റ് വഴിയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, മങ്ങാട്ടുകവല, തൊടുപുഴ. ഫോണ്‍ 04862-224601, 9400455066.