Idukki വാര്‍ത്തകള്‍
കൊലപാതകക്കേസിൽ അന്യസംസ്ഥാന തൊഴിലാളിയെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു


ഏലത്തോട്ടത്തിൽ ജോലി ചെയ്ത് വന്നിരുന്ന ഛത്തീസ്ഗഡുകാരനായ ഗദ്ദർ (45)-നെ കൊലപെടുത്തിയ കേസിൽ പ്രതിയായ ചത്തീസ്ഗഢ്, ജവഹർനഗർ, കമലപുര നിവാസിയായ ദേവചരൻ ദാദോറാം (54) എന്നയാൾക്ക്, ബഹുമാനപ്പെട്ട 3rd അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജീവപര്യന്തം കഠിന തടവും 1 ലക്ഷം രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 2 വർഷം കൂടി അധിക തടവും ശിക്ഷ വിധിച്ചു.
2021 ജൂലൈ മാസത്തില്‍ രാജാക്കാട് വച്ചാണ് സംഭവം നടന്നത്. ഗദ്ദർനോടുള്ള മുൻ വൈരാഗ്യം മൂലം പ്രതി ഇരുമ്പ് പാര കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട്, തെളിവുകൾ നശിപ്പിക്കുന്നതിനായി രക്തക്കറ വൃത്തിയാക്കുകയും, മൃതദേഹം കുഴിച്ചിടുകയുമായിരുന്നു. രാജാക്കാട് പോലീസ് ഇൻസ്പെക്ടർമാരായിരുന്ന ഹണി എച്. എൽ, പങ്കജാക്ഷൻ ബി എന്നിവരായിരുന്നു കേസന്വേഷിച്ച് ചാർജ് ഷീറ്റ് നൽകിയത്.