കോവിഡ് നിയന്ത്രണം;വാഗമണ്‍ ടൂറിസം മേഖല തകര്‍ന്നടിഞ്ഞു
വാഗമണ്‍: കോവിഡ് പടരുകയും നിയന്ത്രണം തുടര്‍ന്നും മൂലം മറ്റ് ടൂറിസം കേന്ദ്രങ്ങളിലെ പോലെ വാഗമണ്‍ ടൂറിസവും തകര്‍ന്നടിഞ്ഞു. നൂറുകണക്കിന് റിസോര്‍ട്ടുകള്‍, ഹോംസേ്റ്റകള്‍, ചെറുകിട, വ്യാപാരികള്‍, ഓട്ടോ-ടാക്‌സി വാഹന ഉടമകള്‍, വാഗമണ്ണില്‍ എത്തുന്ന സഞ്ചാരികളെ പ്രതീക്ഷയര്‍പ്പിച്ച് ദിവസേന വ്യാപാരം നടത്തി ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിത അഭിലാഷമാണ് തകര്‍ന്ന് വീണിരിക്കുന്നത്.
സീസണ്‍ പ്രതീക്ഷയര്‍പ്പിച്ച് ഹോംസേ്റ്റയും റിസോര്‍ട്ടും മോടിപിടിപ്പിച്ചവരും ലക്ഷങ്ങള്‍ ബാങ്ക് ലോണ്‍ എടുത്തും സ്വര്‍ണം പണയപ്പെടുത്തിയും സാധനങ്ങള്‍ വാങ്ങിക്കൂട്ടിയ വാഗമണ്‍, കോലാഹലമേട്, വെടിക്കുഴി മേഖലയിലെ വഴിയോരക്കച്ചവടക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഹോട്ടല്‍ ജീവനക്കാരും മേഖലയിലെ തേയില വ്യാപരികളുമെല്ലാം ദുരിതത്തിലാണ്.
മാസങ്ങളായി വാഹനലോണ്‍ അടയ്ക്കുവാന്‍ നിര്‍വാഹം ഇല്ലാതെ വലയുന്ന ടാക്‌സി ഉടമകളും ഇവരെ ആശ്രയിക്കുന്ന ഡ്രൈവര്‍മാരും മറ്റ് പണികള്‍ തേടി അലയുകയാണ്. വാഗമണ്ണില്‍ എത്തുന്ന സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒരിനമാണ് ഓഫ്‌റോഡ് സവാരി. ഈ മേഖലയിലെ ജീവനക്കാര്‍ക്ക് മാത്രമല്ല സീസണ്‍ ആയിക്കഴിഞ്ഞാല്‍ ദിവസേന ഒരു ലക്ഷവും അതിലധികവും തുകയാണ് പാസ് ഇനത്തില്‍ ടൂറിസം വകുപ്പിനും നഷ്ടം സംഭവിച്ച് കൊണ്ടിരിക്കുന്നത്.