Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വയലിനിൽ വിജയം നേടി സഹോദരങ്ങൾ


റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം വയലിനിൽ പാശ്ചാത്യം, പൗരസ്ത്യം ഇനങ്ങളിൽ ഒന്നാം സ്ഥാനം കട്ടപ്പന ഇളപ്പാനിക്കൽ ഡെയൽ ജീൻസ് നേടിയപ്പോൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സഹോദരി ദിയാ ജീൻസും സഹോദരന് പിൻതുണയുമായി ഒന്നാമതെത്തി.
ഇരുവരും കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളാണ്. പിതാവ് ജിൻസ് ജോൺ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻണ്ടറിസ്കൂളിലെ ലാബ് അസിസ്റ്റെന്റാണ്. അമ്മ ഷീനാ വലിയതോവാള ക്രിസ്തുരാജാ സ്കൂളിലെ അധ്യാപികയുമാണ്.