“പി എം കിസാൻ” പദ്ധതിയുടെ പേരിൽ .apk ഫയൽ ഉപയോഗിച്ച് സൈബർ തട്ടിപ്പ്

കർഷകരെ ലക്ഷ്യമിട്ടുള്ള സൈബർ തട്ടിപ്പ് വളരെ വ്യാപകമായിരിക്കുന്നു. വാട്സാപ്പിലൂടെ “പി എം കിസാൻ” യോജനയെ കുറിച്ച് വിവരിക്കുന്ന സന്ദേശത്തോടൊപ്പം ഒരു .apk ഫയൽ കൂടി ലഭിക്കുന്നു. ഈ ഫയൽ ഇൻസ്റ്റോൾ ചെയ്യാൻ സന്ദേശത്തിൽ ആവശ്യപ്പെടുന്നു. ഇൻസ്റ്റാൾ ചെയ്യുന്നതോടെ ആപ്പ് എസ്.എം.എസ് അനുമതികൾ നൽകാൻ ആവശ്യപ്പെടുന്നു. അനുമതി നൽകുന്നതിലൂടെ എസ്.എം.എസ് നിരീക്ഷിക്കാനും ഒ.ടി.പി ആക്സസ് ചെയ്യാൻ കഴിയുകയും അതിലൂടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് സൈബർ കുറ്റവാളികൾക്ക് പണം പിൻവലിക്കാൻ നിഷ്പ്രയാസം കഴിയുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരത്തിൽ ലഭിക്കുന്ന എ.പി.കെ ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്.
വിശ്വാസയോഗ്യമായ സോഴ്സുകളിൽ നിന്ന് മാത്രം ആപ്പുകൾ ഇൻസ്റ്റോൾ ചെയ്യുക
.ഏതെങ്കിലും തരത്തിലുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഒരു മണിക്കൂറിനകം ഈ വിവരം സൈബർ ഹെല്പ് ലൈൻ നമ്പറായ 1930 ലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ അറിയിക്കുക.
















































































































