കട്ടപ്പന മേട്ടുക്കുഴി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഏഴാമത് പ്രതിഷ്ഠാ വാര്‍ഷികം സമാപിച്ചു


കട്ടപ്പന മേട്ടുക്കുഴി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഏഴാമത് പ്രതിഷ്ഠാ വാര്‍ഷികം സമാപിച്ചു. ബ്രഹ്മശ്രീ വിശാലാനന്ദ സ്വാമികള്‍, ബ്രഹ്മശ്രീ ജ്ഞാനാമൃതാനന്ദപുരി സ്വാമികള്‍, വിജയന്‍ ശാന്തികള്‍ എന്നിവരാണ് ചടങ്ങുകൾക്ക് നേതൃത്വം നല്‍കിയത്. സമാപന സമ്മേളനം കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്റെ സാനിധ്യത്തില്‍ മലനാട് എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. മഹാഗുരുപൂജ, മഹാസര്‍വൈശ്വര്യപൂജ, പ്രസാദമൂട്ട് വിവിധ കലാപരിപാടികള്‍, ഗാന മേള എന്നിവയും ഇതോടനുബന്ധിച്ച് നടന്നു. കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടി ക്കുഴി, തങ്കച്ചൻ പുരയിടം, സന്തോഷ് ചാളനാട്ട്, കെ. കുമാർ , കെ.ആർ സോദരൻ, വിജയൻ പുത്തേട്ട് , അജേഷ് ചാഞ്ചനിക്കൽ , ബിനു പാറയിൽ, ഷീബാ വിജയൻ , കല്യാണി രാഘവൻ തുടങ്ങിയവർ സംസാരിച്ചു..
യോഗത്തിൽ സാമ്പോ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടീയ ഹരീഷ് വിജയനെ ആദരിച്ചു. തുടർന്ന് ഹാർമ്മണി ഓർക്കസ്ട്രയുടെ ഗാനമേളയും നടന്നു.