Idukki വാര്‍ത്തകള്‍
ഫാദേഴ്സ് ഹൗസ് സെമിനാരിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

മുരിക്കാട്ടുകുടി : റാന്നി, ഫാദേഴ്സ് ഹൗസ് തിയോളോജിക്കൽ സെമിനാരി ഇടുക്കി ജില്ലയിൽ വിവിധ സ്കൂളുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കോഴിമല ട്രൈബൽ L P സ്കൂളിൽ നടന്ന പരിപാടിയിൽ കാഞ്ചിയർ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് കോഴിമല രാജാവ് രാമൻ രാജമാന്നാന് നൽകികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പരിപാടി യിൽ ഫാദേഴ് സ് ഹൗസ് മിഷൻ കോ ഓർഡിനേറ്റർ പ്രിൻസ് മാറ്റപ്പള്ളി, ജയിമോൻ കോഴിമല, ഗ്രാമ പഞ്ചായത് അംഗം വി. വി. ആനന്ദൻ, ജിൻസ് ജോർജ്, ഹെഡ് മാസ്റ്റർ അവറാചൻ തുടങ്ങിയവർ സംസാരിച്ചു.









































































