ഏലപ്പാറ പഞ്ചായത്തിന്റെ മാലീ ന്യ നീക്കം പൂർണമായി നിലച്ചു

ഏലപ്പാറ >
ഏലപ്പാറ പഞ്ചായത്തിന്റെ മാലീ ന്യ നീക്കം പൂർണമായി നിലച്ചു. വാഗമണ്ണിൽ
ഹരിത കർമ്മസേന ശേഖരിച്ച മാലീ ന്യങ്ങൾ വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിനെ ദുർഗന്ധം വമിക്കുന്ന ഭൂമിയാക്കി മാറ്റി. ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ വാഗമൺ മൂൺ മലയുടെ ഭാഗത്തു തള്ളിയിരിക്കുകയാണ് ഇവിടെ വഴി നടക്കാൻ കഴിയാത്ത വിധം ദുർഗന്ധമാണ് തെരുവ് നായ്ക്കൾ ഇവിടെ തമ്പടിച്ചിട്ടുണ്ട് കുടുംബശ്രീയുടെ അധികാരത്തിൽ പഞ്ചായത്തു ഭരണ സമിതി കൈ കടത്തുന്നതാണ് സേനയുടെ പ്രവർത്തനം അവതാളത്തിലാകുവാൻ കാരണം. സംസ്ഥാനത്ത് ആദ്യമായി മാലീ ന്യ നിർമ്മാർജന യഞ്ജത്തിന്റെ ഭാഗമായി മുൻ എൽ ഡി എഫ് ഭരണ സമിതി രൂപം നൽകിയ വഴി കാട്ടാൻ വാഗമൺ എന്ന പദ്ധതിയെ തകർക്കുന്ന നിലാപാട് യു ഡി എഫ് സ്വീകരിച്ചത് 5 ഹരിത ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുകയും 34 ഹരിത കർമ്മസേനാ അംഗങ്ങളെയും നിയോഗിച്ച് മാതൃക പ്രവർത്തനം നടത്തിയതു വഴി സംസ്ഥാന സർക്കാർ പഞ്ചായത്തിന് ശുചിത്വ പദവി അംഗീകാരം നൽകിയിരുന്നു. എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീയുടെ മേൽ
നോട്ടത്തിലാണ് ഹരിത കർമ്മസേന പ്രവർത്തിക്കുന്നത് എന്നാൽ ഏലപ്പാറ യുഡിഎഫ് ഭരണ സമിതി ഇതിനു ഘടക വിരുദ്ധമായി തിരുമാനങ്ങളെടുക്കുന്നത് അഴിമതി നടത്താനാണ് ചെക്ക്പോസ്റ്റ് വഴി കടന്നുപോകുന്ന വാഹനങ്ങളിൽ നിന്നും 20 രൂപ വീതം ഫീസ് ഈടാക്കുന്നുണ്ട് ഉത്സവകാല അവധി ദിനങ്ങളിൽ മാസത്തിൽ ലക്ഷങ്ങളുടെ വരുമാനമാണ് ലഭിക്കുന്നത് വീടുകളിൽ നിന്നും റിസോർട്ട് ഹോം സ്റ്റേ , ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന യൂസർ ഫീ കൂടാതെയുള്ളവരുമാനമാണ് ചെക്ക് പോസ്റ്റിൽ നിന്നും ലഭിക്കുന്നത്. ലഭിക്കുന്നവരുമാനത്തെ സംബദ്ധിച്ച് വ്യക്തയില്ല പരിശോധനയും നടക്കുന്നില്ലയെന്ന് അക്ഷേപമുണ്ട്. കുടുംബശ്രീയുടെ നിയന്ത്രണത്തിൽ കണക്കു പരിശോധന നടത്തണമെന്നും അവശ്യപ്പെട്ടു തദ്ദേശ മേധാവികൾക്ക് പരാതിയും പോയിട്ടുണ്ട്.
മാലിന്യ ശേഖരത്തിന്റെ ജോലികൾ ചെയ്യുന്ന ഹരിത കർമ്മസേന അംഗങ്ങൾക്ക് തുശ്ചമായ വേതനം മാണ് നൽകുന്നത് കുടുംബശ്രീയെ നോക്കുകുത്തിയാക്കി പഞ്ചായത്തു ഭരണ സമിതി പുതിയതായി 34 പേരെ നിയോഗിച്ച് ഹരിത കർമ്മസേനാ യുടെ പ്രവർത്തനം അവതാളത്തിലാക്കുവാൻ ഉള്ള നടപടിയാണ് സ്വീകരിക്കുന്നത് ഇത് അഴിമതി നടത്തുവാനുള്ള നീക്കത്തിന്റെ ഭാഗമാണ്. മാസങ്ങളായി വാഗമൺ വിനോദ സഞ്ചാര കേന്ദ്രം ഉൾപ്പെടെ ഏലപ്പാറയും പരി സര പ്രദേശങ്ങളും പ്ലാസ്റ്റിക്ക് കുപ്പികളും മാലീ ന്യങ്ങളും കുമിഞ്ഞുകൂടി ചീഞ്ഞുനാറുകയാണ് എം സി എഫ് എല്ലാം നിറഞ്ഞ കവിഞ്ഞു . വിനോദ സഞ്ചാര കേന്ദ്രത്തെ തകർക്കുന്ന രീതിയാണ് യു ഡി എഫ് ഭരണ സമിതി സ്വീകരിക്കുന്നത്. മൂൺ മല ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന മാലീ ന്യങ്ങൾ ഉടൻ നീക്കം ചെയ്യാത്തതിൽ ഭരണ സമിതിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്