ലോക ഫുഡ്‌ബോള്‍ നെറുകയില്‍ ഗോളടിക്കുവാന്‍ തയ്യാറെടുപ്പില്‍ കുഞ്ഞന്‍പട

ഭിന്നശേഷിക്കാര്‍ക്കുളള ഫുഡ് ബോള്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇടുക്കി സ്വദേശി സനല്‍ ജോസും കൂട്ടരും. ചെമ്മണ്ണാര്‍ പുന്നകുന്നേല്‍ സനല്‍ (37) അടങ്ങുന്ന പൊക്കം കുറഞ്ഞവരുടെ 25 അംഗ ടീമാണ് അടുത്ത ഡാര്‍ഫ് ഒളിംപിക്‌സ് ഫുഡ്‌ബോള്‍ മത്സരത്തിനായി തയ്യാറെടുക്കുന്നത്. കേരളത്തില്‍ നിന്നും സനല്‍ അടങ്ങുന്ന പൊക്കം കുറഞ്ഞവരുടെ ഒരു ഫുഡ് ബോള്‍ ടിം ഇന്ത്യയില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മിഡ് ഫീല്‍ഡ് കളിക്കാരനാണ് സനല്‍. കോഴിക്കോട് സ്വദേശി നിതിനും, മലപ്പുറം സ്വദേശി ആകാശ് എസ് മാധവന്‍ എന്നിവരുടെ നേത്യത്വത്തിലുള്ള 15 അംഗ സംഘമാണ് കളിക്കുന്നുത്. കണ്ണൂര്‍ സ്വദേശിയയ റാഷിദ് ആണ്് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ക്ക് ഫുഡ് ബോള്‍ പരിശീലനം നല്‍കി വരുന്നത്. നവംബര്‍ മുതല്‍ ജര്‍മ്മനിയില്‍ നടന്നുവരുന്ന പൊക്കം കുറഞ്ഞവരുകടെ ഫുഡ്‌ബോള്‍ ലോകകപ്പ് മത്സരിക്കുന്നതിന് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ടിമിന്റെ സാമ്പത്തിക പരാധീനതമൂലം ലോകകപ്പില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞില്ലായെന്ന് സനല്‍ പറയുന്നു. 2021,22 വര്‍ഷങ്ങളില്‍ നടന്ന പാര അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഷോര്‍ട്ട്പുട്ട്, ജാവലിംഗ് ത്രേ എന്നിവയില്‍ സനല്‍ മെഡലുകള്‍ നേടിയിരുന്നു. 2021-ല്‍ ഒറിസയില്‍ നടന്ന മത്സരങ്ങളില്‍ സ്വര്‍ണ്ണവും, 22-ല്‍ ഹരിയാനയില്‍ നടന്ന മത്സരങ്ങളില്‍ വെള്ളി മെഡലും കരസ്ഥമാക്കിയിരുന്നു. മൂന്നാറില്‍ റിസോര്‍ട്ടില്‍ സനല്‍ ജോലി ചെയ്ത് വരുന്നു. പരേതനായ ജോസ്്-മോളി ദമ്പതികളുടെ മകനാണ് സനല്‍. ഭാര്യ : ഡിനി.