പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന പള്ളിക്കവലയിൽ ഫുഡ് പാത്തിലെ സ്ലാബ് തകർന്നു.
കട്ടപ്പന പള്ളിക്കവലയിൽ ആണ് നൂറുകണക്കിന് വിദ്യാർത്ഥികളും കാൽനടക്കാരും സഞ്ചരിക്കുന്ന ഫുട്പാത്തിലെ സ്ലാബ് തകർന്നത്.
വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച സ്ലാബുകൾ കാലപ്പഴക്കംചെന്ന അപകടവസ്ഥയിലാണ്. ഫുട്പാത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കാരണമാണ് സ്ലാബ് തകരുന്നത്.
കട്ടപ്പന സെൻറ് ജോർജ് ഹയർ സെക്കൻഡറി , എച്ച്.എസ്, യുപി , എൽ പി സ്കൂൾ ,ഓശാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ , ദീപ്തി നേഴ്സറി സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലേക്ക് ആയിരക്കണക്കിന് വിദ്യാർഥികളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്.
കൂടാതെ കട്ടപ്പന സെൻറ് ജോർജ് ദേവാലയത്തിലേക്കും സെൻറ് ജോൺസ് ആശുപത്രിയിലേക്കും,
മറ്റ് നിരവധി സർക്കാർ ഓഫീസുകളിലേക്ക് നിരവധി ആളുകളും ഈ വഴിയാണ് സഞ്ചരിക്കുന്നത്.
ഫുട്പാത്തിലെ സ്ലാബ് തകർന്നിട്ടും ഇത് നീക്കം ചെയ്യാത്ത പിഡബ്ല്യുഡി അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.