ക്വട്ടേഷന്‍ ക്ഷണിച്ചു
ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രിയുടെ ഉപയോഗത്തിനായി ജില്ലയിലെ മുട്ടം, കരിങ്കുന്നം, മണക്കാട്, കുടയത്തൂര്‍, ഇടവെട്ടി, ആലക്കോട്, അറക്കുളം, പഞ്ചായത്തുകളിലും ജില്ലയിലെ വിവിധ വയോജന സ്ഥാപനങ്ങളിലേയും പാലിയേറ്റീവ് പരിചരണങ്ങള്‍ക്കും ഗൃഹ സന്ദര്‍ശനങ്ങള്‍ക്കുമായി വാഹനം ആവശ്യമുണ്ട്. 2023 നവംബര്‍ 1 മുതല്‍ 2024 ജനുവരി 31 വരെയുളള കാലയളവില്‍ എറ്റവം കുറഞ്ഞ പ്രതിമാസ വാടകക്ക് നല്‍കുവാന്‍ തയ്യാറുളള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷയും, പുക പരിശോധന സര്‍ട്ടിഫിക്കറ്റും, ടാക്സി പെര്‍മിറ്റുമുളള വാഹനം വിവിധോദ്ദേൃശ നിര്‍മ്മിതിയുളളതും 7 സീറ്റ് കപ്പാസിറ്റിയുളളതും 4*4 ഇനത്തിലുളളതുമായിരിക്കണം. വാഹനം പ്രതിമാസം ശരാശരി 1000 കി.മി ഓടുവാന്‍ സാധ്യതയുണ്ട്. പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും എത്ര തുകയാണെന്ന് ക്വട്ടേഷനില്‍ കാണിക്കണം. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 30 ന് ഉച്ചക്ക് 2 മണിക്ക് മുമ്പായി ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ ലഭിക്കണം. വൈകി വരുന്ന ക്വട്ടേഷനുകള്‍ സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 256780