Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പൊലീസിനെ വെട്ടിയ കേസിലെ പ്രതി വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ ; കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ആത്മഹത്യ
ഇടുക്കി:കായംകുളത്തെ ഹോട്ടൽ ഉടമയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇടുക്കിയിൽ പൊലീസിനെ വെട്ടിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം എരുവ ചെങ്കിലാത്ത് ഹാഷിം ബഷീറാണ് തൂങ്ങിമരിച്ചത്. എരുവിലുള്ള ഇയാളുടെ വീട്ടിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഓഗസ്റ്റ് 28ന് കായംകുളത്തെ വ്യാപാരിയ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനാണ് പൊലീസ് ഇടുക്കിയിലെ ശാന്തന്‍പാറില്‍ എത്തിയത്. അവിടെ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നു ആക്രമണത്തില്‍ സിപിഒ ദീപക്കിന് സാരമായി പരിക്കേറ്റിരുന്നു. പിന്നീട് നാല് ദിവസം കഴിഞ്ഞ ശേഷമാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്. കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഹാഷിമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു