കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കരിമണ്ണൂര്‍ സ്റ്റേറ്റ് സീഡ് ഫാമിലെ ആഞ്ഞിലി ഇനത്തില്‍ പെട്ട 3 മരങ്ങള്‍ നവംബര്‍ 14 ന് ഉച്ചക്ക് 3 മണിക്ക് കരിമണ്ണൂര്‍ സ്റ്റേറ്റ് സീഡ് ഫാമില്‍ പരസ്യലേലം ചെയ്യും. ക്വട്ടേഷന്‍ മുഖേനയും ലേലത്തില്‍ പങ്കെടുക്കാം. ക്വട്ടേഷന്‍ മുഖേന ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നവംബര്‍ 14 ന് ഉച്ചക്ക് 2 മണിക്ക് മുമ്പായി ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ലേലം സ്ഥിരപ്പെടുത്തിയ ശേഷം ക്വട്ടേഷന്‍ തുറക്കുന്നതും ലേലത്തുകയേക്കാള്‍ അധിക തുക കോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ ആ വൃക്തിക്ക് ലേലം സ്ഥിരപ്പെടുത്തും. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നിശ്ചയിച്ചിട്ടുളള നിശ്ചിത വിലനിര്‍ണ്ണയ തുക ലേലത്തില്‍ ലഭിക്കാത്ത പക്ഷം പുനര്‍ലേലം ചെയ്യുന്നതിനുളള അധികാരം ഫാം അധികാരിയില്‍ നിക്ഷിപ്തമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447979476, 7907601875