ബാലഗോകുലം കട്ടപ്പന നഗരത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി സ്വാഗതസംഘ രൂപീകരണം നടന്നു


ബാലഗോകുലം കട്ടപ്പന നഗരത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി സ്വാഗതസംഘ രൂപീകരണം നടന്നു.
2023 സെപ്റ്റംബർ ആറാം തീയതി ലോകമെമ്പാടും ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി കട്ടപ്പന നഗരത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളെ സംബന്ധിച്ചുള്ള തീരുമാനങ്ങൾക്കായാണ് സ്വാഗതസംഘം രൂപീകരിച്ചത്. കട്ടപ്പന നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ഭാരവാഹികൾ, സാമുദായിക സംഘടനാ നേതാക്കൾ : ബാലഗോകുലം നേതാക്കൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ശ്രീകൃഷ്ണ ജയന്തി ആഘോഷ പ്രമുഖ് ആയി അജിത്ത് സുകുമാരനെ യോഗം തെരഞ്ഞെടുത്തു.
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടികൾക്കായുള്ള ചിത്രരചന മത്സരവും സംഘടിപ്പിക്കുന്നുണ്ട്. 2023 സെപ്റ്റംബർ ഒന്നാം തീയതി വെള്ളയാംകുടി സരസ്വതി വിദ്യാപീഠം സ്കൂളിൽ വച്ച് രാവിലെ 10 മണിക്ക് സംഘടിപ്പിക്കുന്ന ചിത്രരചന മത്സരത്തിൽ എല്ലാ കുട്ടികളെയും ക്ഷണിക്കുന്നുവെന്ന് നേതാക്കൾ അറിയിച്ചു.