പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ചെറുതോണിയിലെ ഗതാഗതക്കുരുക്ക്; യോഗം ആഗസ്റ്റ് 22 ന്


ഇടുക്കി ചെറുതോണി മുതല്‍ വഞ്ചിക്കവല വരെ റോഡിന്റെ ഇരുപാര്‍ശ്വങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം
വാഹനഗതാഗതത്തിനും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ഇടുക്കി ആര്‍ടിഒയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായികള്‍, തൊഴിലാളി യൂണിയന്‍ സംഘടനകള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ യോഗം ആഗസ്റ്റ് 22 ന് ചൊവ്വാഴ്ച രണ്ടുമണിക്ക് ചെറുതോണി വ്യാപാരി വ്യവസായി ഹാളില്‍ ചേരും. യോഗത്തില്‍ ബന്ധപ്പെട്ട എല്ലാവരും പങ്കെടുക്കണമെന്നും പൊതുജനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ യോഗത്തില്‍ ഹാജരായി ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ഇടുക്കി ആര്‍ ടി ഒ ആര്‍.രമണന്‍ അറിയിച്ചു.