കത്തോലിക്ക കോൺഗ്രസ് സ്വാതന്ത്ര്യ സദസ്സ് ഇരട്ടയാറ്റിൽ .
കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിശ്വാസ സംരക്ഷണ റാലിയും സ്വാതന്ത്ര്യ സദസ്സും ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇരട്ടയാർ ടൗണിൽ നടത്തപ്പെടും. സ്വാതന്ത്ര്യ സദസ്സ് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും.
സ്വാതന്ത്ര്യാനന്തര ഭാരതം 75 വർഷങ്ങൾ പൂർത്തിയാക്കി മുന്നോട്ടു നീങ്ങുമ്പോഴും രാജ്യത്തിൻറെ മഹത്തായ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യം കൂടുതൽ കൂടുതൽ ഭീഷണി നേരിടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനും ഉറപ്പുവരുത്തണമെന്ന് ഭരണ കേന്ദ്രങ്ങളോട് നിഷ്കർഷിക്കുന്ന പരസ്പരമുള്ള ആദരവിനും വിരുദ്ധമായ പ്രവർത്തനങ്ങൾക്കാണ് വർത്തമാന കാലഘട്ടം സാക്ഷ്യം വഹിക്കുന്നത്.
മണിപ്പൂർ വിഷയത്തിൽ ഇന്ത്യ ലോകരാജ്യങ്ങൾക്കു മുൻപിൽ തലകുനിച്ചു നിൽക്കുകയാണ്. ഗോത്രവർഗ്ഗ കലാപത്തിന്റെ മറവിൽ ക്രൈസ്തവ വേട്ട നടമാടുകയാണ്. മണിപ്പൂർ സർക്കാരിനെ മൗനം കൊണ്ട് പിന്തുണയ്ക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത് ഇത് ഇന്ത്യയുടെ മതേതര മുഖത്തിന് ഏൽപ്പിക്കുന്ന വിള്ളൽ വലുതാണ്. മതേതരത്വ മൂല്യങ്ങൾ സംരക്ഷിക്കേണ്ട അധികാര വർഗ്ഗങ്ങൾ വംശഹത്യകൾക്കും , കൂട്ടക്കുരുതികൾക്കും , വിശ്വാസ അവഹേളനങ്ങൾക്കും, അതുവഴി വർഗീയ ധ്രുവീകരണങ്ങൾക്കും , നേതൃത്വം നൽകുന്നത് എതിർക്കപ്പെടേണ്ടതും, ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. ഈ സാഹചര്യത്തിലാണ് കത്തോലിക്ക കോൺഗ്രസ് സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ സദസ്സ് സംഘടിപ്പിക്കുന്നത്.
ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇരട്ടയാർ സെൻറ് തോമസ് ഫെറോന ദേവാലയ അങ്കണത്തിൽ നിന്നും ആരംഭിക്കുന്ന വിശ്വാസ സംരക്ഷണ റാലി കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവകണ്ടം ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് ഇരട്ടയാർ ടൗണിൽ കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡൻറ് ജോർജ് കോയിക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന സ്വാതന്ത്ര്യ സദസ്സിൽ കത്തോലിക കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ബിജു പറയനിലം മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ സ്വാതന്ത്ര്യദിന സന്ദേശം നൽകും . കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ സ്വാതന്ത്ര്യ സദസ്സിൽ വിഷയാവധരണം നടത്തും. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, അസിസ്റ്റൻറ് ഡയറക്ടർ ഫാദർ ജിൻസ് കാരക്കാട്ട്, ഗ്ലോബൽ വൈസ് പ്രസിഡണ്ട് ഡോ. ജോസുകുട്ടി ഒഴുകയിൽ , ഫാ. ജോർജ് പാട്ടത്തേക്കുഴി,
വനിതാ കൗൺസിൽ കോഡിനേറ്റർ ആഗ്നസ് ബേബി, കെസിവൈഎം ഇടുക്കി രൂപത പ്രസിഡണ്ട് ജെറിൻ പട്ടാംകുളം, യൂത്ത് കൗൺസിൽ കോഡിനേറ്റർമാരായ ആദർശ് മാത്യു, സെസ്സിൽ ജോസ് കത്തോലിക്ക കോൺഗ്രസ് ഇരട്ടയാർ ഫൊറോന പ്രസിഡണ്ട് സോഫി മുള്ളൂർ, സെക്രട്ടറി റെജി എന്നിവർ തോട്ടപ്പള്ളി എന്നിവർ പ്രസംഗിക്കും.
യോഗത്തിൽ വെച്ച് മണിപ്പൂർ വിഷയത്തിൽ ശ്വാശത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സമർപ്പിക്കുന്ന അഞ്ച് ലക്ഷം ആളുകൾ ഒപ്പിട്ട ഭീമഹർജിയിലേക്ക് ഇടുക്കി രൂപതയിൽ നിന്ന് ശേഖരിച്ച അൻപതിനായിരം ഒപ്പുകൾ ഗ്ലോബൽ സമിതിക്ക് കൈമാറും.
പരിപാടികൾക്ക് ഫാ. ജിതിൻ പാറയ്ക്കൽ തോമസ് കെ. വൈ, മാത്യു കൈപ്പയിൽ, ജോസ് പടലോടിയിൽ ഷാജി കൊച്ചുപുര, വി.റ്റി തോമസ്, ജോസ് തോമസ് ഒഴുകയിൽ , ഷാജി കുന്നുംപുറം, അഗസ്റ്റിൽ പരത്തിനാൽ, ജോളി ജോൺ , റിൻസി സിബി ,
ജോസഫ് അറയ്ക്കൽ എന്നിവർ നേതൃത്വം നല്കും .
ജോർജ് കോയിക്കൽ
ഫാ. ജിതിൻ പാറയ്ക്കൽ
സിജോ ഇലന്തൂർ
റെജി തോട്ടപ്പള്ളി
ഹിൽട്ടൻ ആന്റണി
എന്നിവർ
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ