പച്ചയായ മനുഷ്യൻ, 45 വർഷത്തോളം നീണ്ട സൗഹൃദം; നഷ്ടപെട്ടത് ഏറ്റവും അടുത്ത സുഹൃത്തിനെയെന്ന് ജയറാം


സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തിൽ പ്രതികരിച്ച് നടൻ ജയറാം. നഷ്ടപെട്ടത് ഏറ്റവും അടുത്ത സുഹൃത്തിനെയാണെന്ന് അദ്ദേഹം പറഞ്ഞു. പച്ചയായ മനുഷ്യനായിരുന്നു. 45 വർഷത്തോളം നീണ്ട സൗഹൃദമാണ്, പുല്ലേപ്പടി ജംഗ്ഷനിൽ വച്ചാണ് ആ സൗഹൃദം ആരംഭിച്ചത്.
കലാഭവൻ ഓർമ്മകൾ ഒരുപാടുണ്ട്. സിദ്ദിഖ് കുറെയേറെ നല്ല ഓർമകൾ സമ്മാനിച്ച സംവിധായകനാണെന്ന് ജയറാം പ്രതികരിച്ചു. അതേസമയം അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ പൊതുദര്‍ശനം ആരംഭിച്ചു. കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനം പുരോഗമിക്കുകയാണ്. അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ ചലച്ചിത്രമേഖലയിലെ നിരവധി പേര്‍ എത്തി. സംവിധായകനും നടനുമായ ലാല്‍, വിനീത്, ജയറാം, കലാഭവന്‍ പ്രസാദ് തുടങ്ങിയവന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എത്തി.
രാവിലെ എട്ടര മണിയോടെയാണ് കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനം ആരംഭിച്ചത്. കാക്കനാട് പള്ളിക്കരയിലെ വീട്ടില്‍ നിന്നാണ് മൃതേദഹം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എത്തിച്ചത്. ഖബറടക്കം വൈകീട്ട് ആറിന് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ചൊവ്വാഴ്ച വൈകിട്ട് 9 മണിയോടെയാണ് സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയില്‍ അന്തരിച്ചത്. 63 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരുമാസമായി ചികിത്സയിലായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തിന് പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു.